സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയ ദിനത്തിലാണ് രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത്. അക്ഷയതൃതീയ ദിവസം ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് ചെറിയ ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ്.
Read Also: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി: സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയയായി കണക്കാക്കുന്നത്. ഭാരതീയ വിശ്വാസപ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും ഉത്തമമായ മാസമാണ് വൈശാഖം.
അക്ഷയതൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസിക്കപ്പെടുന്നത്. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണിത്. അക്ഷയതൃതീയ ദിനത്തിൽ എന്ത് തുടങ്ങിയാലും പത്ത് മടങ്ങ് ഗുണം ലഭിക്കുമെന്നും പറയപ്പെടുന്നു. അന്നേ ദിവസം ദാനധർമ്മങ്ങൾ നടത്തുന്നതും പുണ്യമായാണ് കരുതപ്പെടുന്നത്.
Post Your Comments