ഭാരതീയ വിശ്വാസ പ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 22- നാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. സ്വർണം വാങ്ങാനുള്ള നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയയ്ക്കായി സ്വർണ വിപണി ഒരുങ്ങുകയാണ്. മുൻ വർഷത്തേക്കാൾ ഇത്തവണ 25 ശതമാനത്തിലധികം വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വർണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളിൽ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മികച്ച കളക്ഷനുകളാണ് അക്ഷയതൃതീയ ദിനത്തിൽ കാത്തിരിക്കുന്നത്. സാധാരണയായി അക്ഷയതൃതീയയോട് അനുബന്ധിച്ച് 1,500 കിലോ സ്വർണാഭരണ വിൽപ്പനയാണ് കേരളത്തിൽ നടക്കാറുള്ളത്. പ്രധാനമായും സ്വർണ വിഗ്രഹം, സ്വർണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച ലോക്കർ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും ഉയർന്ന ഡിമാൻഡ് ഉണ്ട്.
Also Read: നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
Post Your Comments