Latest NewsNattuvartha

ഇരട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍

പുതുക്കാട്: പാഴായി ഇരട്ടക്കൊലപാതക കേസിലെ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റില്‍. മുത്രത്തിക്കര മാണിക്യത്ത് ദീപുവിനെ(31)യാണ് പൊലീസ് അറസ്റ്റുചെയ്തത്. 2012 ജൂണ്‍ 6ന് പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കേളംപ്ലാക്കല്‍ ജംഷീര്‍(23), തുമ്പരപ്പിള്ളി ഗോപി(45) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 9 പ്രതികളില്‍ 5 പേരെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. 3 പേരെ വെറുതെ വിട്ടു. കൊലപാതകത്തില്‍ ദീപുവിന് വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button