![man arrested for threatning house wife](/wp-content/uploads/2019/04/man-arrested-for-threatning-house-wife.jpg)
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയും 20 പവര്‍ സ്വര്‍ണവും കൈക്കലാക്കിയ ആള്‍ പിടിയില്‍. പാങ്ങോട് മാമ്ബഴവിള വീട്ടീല്‍ സുജിത്താണ് അറസ്റ്റിലായത്. പരാതിക്കാരിയായ സ്ത്രീയുടെ മകള്‍ സ്‌കൂളില്‍ പോകുന്ന ബസിലെ ഡ്രൈവറാണ് സുജിത്ത്. വീട്ടമ്മയുമായി സൗഹൃദത്തിലായ സുജിത്ത് പതിവായി ഇവരുടെ വീട്ടില്‍ വരികയും ഇവരുമായി ശാാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.
പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് പലതവണയായി മൂന്ന് ലക്ഷം രൂപയും 20 പവനോളം സ്വര്‍ണവും കൈക്കലാക്കി. വീണ്ടും പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെ വീട്ടമ്മ എതിര്‍ത്തെങ്കിലും നഗ്നചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് സുജിത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടമ്മ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിത്തനെ അറസ്റ്റ് ചെയ്തത്. അതേസമയം പ്രതിയുടെ
സുഹൃത്തുക്കള്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Post Your Comments