കാസർഗോഡ് : ശ്രീലങ്കൻ സ്ഫോടന പരമ്പര നടന്ന സംഭവത്തിൽ കാസർഗോഡ് എൻഐഎ റെയ്ഡ് നടത്തുന്നു.വിദ്യാനഗർ സ്വദേശികളായ രണ്ടുപേരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.കൂടുതൽ ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെത്താൻ നോട്ടീസ്.
യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ശ്രീലങ്കൻ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനായിരുന്നു സഹ്റാൻ ഹാഷിം. നേരത്തെ കേരളത്തിലെ മലപ്പുറം, തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വെല്ലൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് ഹാഷിം സന്ദർശനം നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു.ഹാഷിമിനെ കൂടാതെ ചാവേറായി പ്രവർത്തിച്ച മുഹമ്മദ് മുബാറക് അസാനും ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്
Post Your Comments