Latest NewsInternational

ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന ഭീതിയില്‍ പാകിസ്ഥാന്‍ : വ്യോമപാത തുറക്കാത്തതിനു പിന്നിലും പാകിസ്ഥാന് ഇന്ത്യയോടുള്ള ഭയം തന്നെ

ഇസ്ലാമാബാദ് : ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന ഭീതിയില്‍ പാകിസ്ഥാന്‍, വ്യോമപാത തുറക്കാത്തതിനു പിന്നിലും പാകിസ്ഥാന് ഇന്ത്യയോടുള്ള ഭയം തന്നെയാണെന്നാണ് നിഗമനം. ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് പാക്കിസ്ഥാന്‍ വ്യോമപാതകള്‍ അടച്ചിട്ട് ആഭ്യാന്തര, രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവ് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയത്. എന്നാല്‍ വ്യോമപാത അടച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പാക്കിസ്ഥാന്‍ വ്യോമപാതകള്‍ തുറക്കാന്‍ തയാറായിട്ടില്ല. എന്തുകൊണ്ടാണ് വ്യോമപാതകള്‍ അടച്ചിടുന്നത് എന്നതിന് പാക്കിസ്ഥാന്‍ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഇതിന്റെ നഷ്ടം നേരിടുന്നത് എയര്‍ ഇന്ത്യ പോലുള്ള വിമാന സര്‍വീസുകള്‍ക്കാണ്.<

പാക്കിസ്ഥാനിലെ എയര്‍സ്പെയ്സ് കുറച്ചു മാത്രമാണ് ഇതുവരെ തുറന്നിരിക്കുന്നത്, അതും ഘട്ടംഘട്ടമായി മാത്രം. ആക്രമണം കഴിഞ്ഞ് രണ്ടു മാസത്തോളമായിട്ടും എന്തുകൊണ്ട് പാക്കിസ്ഥാന്റെ വ്യോമ ഗതാഗതം പൂര്‍വ്വദശ പ്രാപിച്ചില്ലെന്നത് രാജ്യാന്തര നിരീക്ഷകരിലും സംശയമുണര്‍ത്തുന്നുണ്ട്.

ഏപ്രില്‍ 9 ന് വ്യോമഗതാഗത നിരോധനം നീട്ടാനാണ് പാക്കിസ്ഥാന്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു. പിന്നീട് ഏപ്രില്‍ 24 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നും പാക്ക് വ്യോമപാതകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്.

അതേസമയം, ആക്രമണം കഴിഞ്ഞ് 28 ദിവസം പൂര്‍ണ്ണമായി അടച്ചിട്ട ശേഷം മാര്‍ച്ച് 26ന് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പിഐഎയ്ക്കു വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറന്നിരുന്നു. പാകിസ്ഥാന്റെ വ്യോമപാത തുറക്കാത്തതില്‍ ഇന്ത്യക്കാണ് പാക്കിസ്ഥാനെക്കാള്‍ കൂടുതല്‍ നഷ്ടമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാര്‍ച്ച് 16 വരെ എയര്‍ ഇന്ത്യയുടെ നഷ്ടം 60 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുള്ളത്. ഇതിന്റെ കാരണങ്ങളില്‍ ഒന്ന് പാക്കിസ്ഥാന്റെ വ്യോമപാത അടച്ചില്‍ മൂലമായിരിക്കാമെന്നാണ് കരുതുന്നത്. ആഴ്ചയില്‍ 66 ഫ്ളൈറ്റുകള്‍ എയര്‍ ഇന്ത്യ യൂറോപ്പിലേക്കും, 33 എണ്ണം അമേരിക്കയിലേക്കും നടത്തുന്നുണ്ട്. ഇവയില്‍ മിക്കതും പാക്കിസ്ഥാന്റെ വ്യോമപരിധിയിലൂടെ കടന്നാണ് പോകുന്നത്. ഇതൊഴിവാക്കാനായി വിമാനങ്ങള്‍ അറേബ്യന്‍ സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു. ഇതിലൂടെ സമയ നഷ്ടവും ധന നഷ്ടവും സംഭവിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button