
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ ഓംബുഡ്‌സ്മാന്റെ നോട്ടീസിന് മറുപടിയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈ ടീമില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം പറ്റുന്നില്ലെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തീരുമാനം എടുക്കുന്ന തരത്തിലുള്ള ഒരു റോളും ചെയ്യുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. ഐപിഎല്‍ ഉപദേശക സമിതിയിലും ക്രിക്കറ്റ് ഉപദേശക സമിതിയിലും സച്ചിന്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം ആവശ്യപ്പെട്ടത്. ഡികെ ജെയ്ന്‍ സച്ചിനും മുന്‍താരം വിവിഎസ് ലക്ഷ്മണിനും ഓംബുഡ്‌സ്മാന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു.
Post Your Comments