KeralaLatest News

പൊന്നാനിയില്‍ പി വി അന്‍വര്‍ 35000 വോട്ടിന് യുഡിഎഫിന്റെ ഇ ടി മുഹമ്മദ് ബഷീറിനോട് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 35000 വോട്ടിന് യുഡിഎഫിന്റെ ഇ ടി മുഹമ്മദ് ബഷീറിനോട് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് ശേഷം നിയോജക മണ്ഡലങ്ങളില്‍നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം. എന്നിരുന്നാലും ചിലയിടത്ത് എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്നും കണക്കു കൂട്ടുന്നുണ്ട്.

തൃത്താല, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടുമെങ്കിലും ഇടത് സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ എംഎല്‍എയായ തവനൂര്‍ ഉള്‍പ്പെടെ മറ്റ് നാല് നിയോജക മണ്ഡലങ്ങളിലും ഇ ടി മുഹമ്മദ് ബഷീറിന് ലീഡ് കിട്ടുമെന്നും ജയത്തിലേക്കെത്തുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി ജയിക്കുമെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാളും കുറയുമെന്നുമാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button