Nattuvartha

മാതൃകയായി നെയ്യാറ്റിൻകര ആശുപത്രിയിലെ കുട്ടികളുടെ വാർഡ്; പാർക്കിനെക്കാൾ മനോഹരമെന്ന് കുട്ടികളും

ഏറെ ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് പുത്തൻ വാർഡ്

നെയ്യാറ്റിൻകര: മാതൃകയായി നെയ്യാറ്റിൻകര ആശുപത്രിയിലെ കുട്ടികളുടെ വാർഡ്, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിലേക്കു കയറിയാൽ ആരുമൊന്നു ചോദിച്ചുപോകും. ഇത് ആശുപത്രി വാർഡാണോ, കുട്ടികളുടെ പാർക്കാണോയെന്ന്. ചുമരുകൾ പെയിന്റടിച്ച് വൃത്തിയാക്കി. അതിൽ കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളെ വരച്ചുവെച്ചിരിക്കുന്നു. ചുമരിലും തട്ടിലും ബലൂൺ തുടങ്ങിയവ കെട്ടിതൂക്കിയിരിക്കുന്നു.

ഇനിയമുണ്ട് കിടിലൻ ആശയങ്ങൾ, ഇതുമാത്രമോ കിടക്കവിരിയിലുമുണ്ട് പ്രത്യേകത. ഓരോദിവസവും ഓരോ കിടക്കവിരികൾ. അതും മഴവിൽ വർണത്തിലുള്ളത്. സ്വകാര്യ ആശുപത്രിയുടെ വാർഡുകളെ തോല്പിക്കുന്നവിധത്തിലാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് സജ്ജീകരിച്ചിരിക്കുന്നത്.

നെയ്യാറ്റിൻകര ആശുപത്രി ദേശീയ ആരോഗ്യ മിഷന്റെ ഒന്നരലക്ഷം രൂപ മുടക്കിയാണ് കുട്ടികളുടെ വാർഡ് നവീകരിച്ചത്. വാർഡിൽ പുതിയ 25 കിടക്കകളും സ്ഥാപിച്ചു. ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിലാണ് കുട്ടികളുടെ വാർഡ് സജ്ജീകരിച്ചിരിക്കുന്നത് ഏറെ ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് പുത്തൻ വാർഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button