Latest NewsKerala

കള്ളവോട്ട് ഓപ്പണ്‍ വോട്ടാണെന്ന സി.പി.എം മറുപടി നാണംകെട്ടതെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നീതിപൂര്‍വമായ രീതിയില്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ മലബാറിലെ ഒരു മണ്ഡലത്തില്‍ പോലും സിപിഎമ്മിന് വിജയിക്കാനാവില്ലെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കള്ളവോട്ട് ഓപ്പണ്‍ വോട്ടാണെന്ന സി.പി.എം മറുപടി നാണംകെട്ടതെന്ന് പ്രതികരിച്ചു. വയനാട്ടിലും പോളിങ്ങില്‍ വലിയ അട്ടിമറി നടന്നിട്ടുണ്ട്. വയനാട്ടില്‍ ന്യൂനപക്ഷ വിഭാഗക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് കള്ളവോട്ടിന് നേതൃത്വം നല്‍കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് കമ്മിഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. കള്ളവോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ റീപോളിങ് നടത്തമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button