KeralaLatest News

കേരളത്തിന് പുറത്തേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് തിരിച്ചടി : കേരള-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ഇആര്‍.ടി.സിയുടെ 100 മള്‍ട്ടി ആക്‌സില്‍ ബസുകള്‍

തിരുവനന്തപുരം: കേരളത്തിന് പുറത്തേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. : കേരള-ബംഗളൂരു റൂട്ടില്‍ കെ.എസ്.ഇആര്‍.ടി.സിയുടെ 100 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് അറിയിച്ചു.

കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തുടര്‍നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളവും കര്‍ണാടകവും 50 സര്‍വീസ് വീതം നടത്തും. ഇതിനായി താത്കാലിക പെര്‍മിറ്റ് അനുവദിക്കും. മള്‍ട്ടി ആക്സില്‍ ബസ്സുകളാവും സര്‍വീസിനായി നിരത്തിലിറങ്ങുക. കെഎസ്ആര്‍ടിസിയുടെ കൈവശം ആവശ്യത്തിന് ബസ്സില്ലാത്ത സാഹചര്യത്തില്‍ പാട്ടത്തിന് വണ്ടിയെടുക്കും. ബസ്സ് നല്‍കാന്‍സന്നദ്ധതയുള്ളവരില്‍ നിന്ന് ഉടന്‍ താത്പര്യപത്രം ക്ഷണിക്കും. എറണാകുളം തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പത്തുദിവസത്തിനകം സര്‍വീസ് ആരംഭിക്കും. 20 പെര്‍മിറ്റ് സംസ്ഥാനത്തിന്റെ കൈവശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button