തിരുവനന്തപുരം: കോവിഡ് രോഗ ബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പിലാക്കുന്നത്. ഈ ദിവസങ്ങളിൽ 60 ശതമാനം കെഎസ്‌ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങും.
read also:മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; വിവാദ ഉത്തരവ് പിൻവലിച്ചു കളക്ടര്‍
കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളുടേയും, ഓര്‍ഡിനറി സര്‍വ്വീസുകളുടേയും 60% നിരത്തിലിറങ്ങുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനും, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും വേണ്ടിയുള്ള സര്‍വ്വീസുകള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
read also:ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് തനിച്ച് ട്രെയിന്‍ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ കുറിപ്പ്
അതേ സമയം ഏപ്രില്‍ 24ന് കെഎസ്‌ആര്‍ടിസിയിലെ മുഴുവന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കും അവധി ആയിരിക്കുമെന്നും ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കല്‍, ഓപ്പറേറ്റിംഗ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം കോമ്ബന്‍സേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.
Post Your Comments