അമേഠി: തെരഞ്ഞെടുപ്പില്‍ അമേഠിയിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് കരുതേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാധാരണകാര്‍ക്ക് പണവും വസ്ത്രങ്ങളും, ഷൂസുമെല്ലാം മറ്റും നല്കി സാധാരണക്കാരില്‍ നിന്ന് വോട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം,
ഇത്തരം നടപടികള്‍ മാധ്യമങ്ങളുടെ പോലും മുന്നില്‍ വച്ചാണ് നടക്കുന്നതെന്നതെന്നും അത് ജനങ്ങള്‍ക്ക് നാണക്കേടാണെന്നും പ്രിയങ്ക പറഞ്ഞു. അമേഠിയിലെ ജനങ്ങള്‍ ആരുടെ മുന്നിലും യാചനയുമായി ചെന്നിട്ടില്ല. അമേഠിയിലെയും, റായ്ബറേലിയിലെയും ജനങ്ങളെ 12 വയസുമുതല്‍ തനിക്ക് അറിയാമെന്നും അവരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനമാണുള്ളതെന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments