കൊളംബോ: ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണമായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ നടന്നത്. പ്രാര്‍ത്ഥനാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണമുണ്ടായത്. ഐസിസ് ഭീകര സംഘടന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പ്രാദേശിക തീവ്രവാദ സംഘടനകളുടെ പങ്കും സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. അതേസമയം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം മറച്ചുകൊണ്ട് ഹോട്ടലില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കയാണ് ശ്രീലങ്കയയിലെ ഹോട്ടല്‍. മൂഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും എല്ലാ ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ട് മുന്നറിയിപ്പ് നലല്‍കിയിരിക്കുകയാണ്. ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഹോട്ടലാണിത്. മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ഖ അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഹോട്ടലിലെ പ്രവേശന കവാടത്തിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേ സമയം ഒരു മതവിഭാഗത്തെ ഒന്നാകെ മോശമായി ചിത്രീകരിക്കാനുള്ള ഹോട്ടലിന്റെ ശ്രമമാണിതെന്നും ഇത് രാജ്യത്തെ മതനിരപേക്ഷതയ്ക്ക് കളങ്കമാണെന്നും ചൂണ്ടിക്കാട്ടി വിമര്‍ശനവും ഉയരുന്നുണ്ട്.
Post Your Comments