സൗദിയില്‍ ജോലിചെയ്യവേ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഒരു മാസം കഴിഞ്ഞിട്ടും നാട്ടില്‍ എത്തിയില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി രാധാകൃഷ്ണന്‍ വേലായുധന്റെ മൃതദേഹമാണ് ഇതുവരെ നാട്ടില്ത്താത്തത്. ഒരു മാസം മുമ്പാണ് രാധാകൃഷണന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. സൗദിയിലെ അബഹയില്‍ വെച്ചായരുന്നു അപകടം.
ജോലിയുടെ ഭാഗമായി ദമ്മാമില്‍ നിന്നും അബഹയിലേക്ക് പോയ രാധാകൃഷണന്‍ ഓടിച്ച വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. എന്നാല്‍ ഒരു മാസം കഴിഞ്ഞും മൃതദേഹം നാട്ടിലെത്തിയില്ലെന്ന പരാതിയാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. അതേസമയം എംബസിയുടെ അനുമതി കൂടി ലഭ്യമായാല്‍ ഉടന്‍ നാട്ടിലയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും അന്തിമ അനുമതി പത്രം ലഭിക്കാന്‍ വൈകിയത് മൃതദേഹം നാട്ടില്‍ അയക്കുന്നത് വൈകാന്‍ ഇടയാക്കി. ഇരുപത്തിയഞ്ച് വര്‍ഷമായി ദമ്മാമില്‍ ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു മരിച്ച രാധാകൃഷണന്‍.
Post Your Comments