സിഡ്‌നി: 20 ലക്ഷത്തോളം വരുന്ന കാട്ടു പൂച്ചകളെ കൊന്നൊടുക്കുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആണ് ഈ നടപടിക്ക് പിന്നില്‍. വിഷം ചേര്‍ത്ത സോസേജ് നല്‍കിയാണ് 2020ഓടെ പൂച്ചകളെ മുഴുവന്‍ ഇല്ലാതാക്കാനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയന്‍ ദ്വീപിലെ 24ഓളം ജന്തുക്കളുടെ വംശനാശത്തിന് ഈ പൂച്ചകളാണ് കാരണക്കാരെന്ന് പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂച്ചകളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സാധാരണ വളര്‍ത്തു പൂച്ചകളിലേതിന് സമാനമായ ഈ പൂച്ചകള്‍ ഇരകളെ വേട്ടയാടി മനുഷ്യരുമായി ബന്ധപ്പെടാതെയാണ് ജീവിക്കുന്നത്. കങ്കാരുവിന്റെ ഇറച്ചി, ചിക്കന്‍ കൊഴുപ്പ്, ഔഷധസസ്യങ്ങള്‍ എന്നിവയും വിഷവും കൂടെ ചേര്‍ത്താണ് സോസേജ് ഉണ്ടാക്കിയിരിക്കുന്നത്. പൂച്ചകള്‍ ഒരുപാടുളള പ്രദേശങ്ങളില്‍ 50 സോസേജുകള്‍ വീതം വിമാനങ്ങളില്‍ നിന്നും ഇട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് പൂച്ചകളുടെ ജഡങ്ങള്‍ ശേഖരിച്ച് മറവ് ചെയ്യാനുമാണ് സര്‍ക്കാര്‍ തീരുമാനം.
Post Your Comments