ട്രിപ്പോളി: വിമതരുടെ ആയുധശാലയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ലിബിയയില്‍ സര്‍ക്കാര്‍സേനയും വിമതരും ഏറ്റുമുട്ടുകയാണ്.ഒരു മണിക്കൂറോളം നീണ്ട വ്യോമാക്രമണത്തില്‍ ട്രിപ്പോളിയിലെ മറ്റു വിമത കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് വന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഫായിസ് അല്‍ സറാജിനെ പുറത്താക്കാനാണ് വിമതര്‍ ആക്രമണം നടത്തുന്നത്. ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യവും ലിബിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍. ഇതുവരെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
2011-ല്‍ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ അസ്ഥിരതയില്‍ തുടരുകയാണ് ലിബിയ. തുടർന്ന് 2015-ല്‍ വിവിധ ചർച്ചയ്ക്ക് ശേഷം യു.എന്‍. പിന്തുണയോടെ ജി.എന്‍.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
Post Your Comments