Latest NewsNewsInternational

സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം

ടെല്‍ അവീവ്: സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സിറിയയില്‍ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം. കടല്‍ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തുവെന്നും ഇസ്രയേല്‍ അറിയിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 പേരെ വധിച്ചു.

Read Also: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ്‌ ഭീഷണി: യുവാവ് അറസ്റ്റില്‍ 

അതേസമയം, ഇസ്രയേല്‍ – പലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണമെന്നും, പലസ്തീനുമായുള്ള ബന്ധവും സഹായം നല്‍കുന്നത് തുടരുമെന്നും ഇന്ത്യ യുഎന്നില്‍ അറിയിച്ചു.

ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ ഗാസയില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേല്‍ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button