ടെല്‍ അവീവ്: ഗസയില്‍ ഹമാസിന് എതിരെ നടത്തുന്ന വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് ഇസ്രായേല്‍. സൈനിക മേധാവി ഹെര്‍സി ഹാലെവിയാണ് വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ചത്. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കരയുദ്ധത്തിന് ഇസ്രായേല്‍ പൂര്‍ണമായും സജ്ജമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രായേല്‍ തയ്യാറായെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹാഗരി അറിയിച്ചു. അതേസമയം, ഇസ്രായേലിന്റെ നടപടികളില്‍ കടുത്ത ആശങ്ക അറിയിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തുന്നുണ്ട്.
Read Also: ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ചു വിറ്റു: നാലു പേർ അറസ്റ്റിൽ
അതിനിടെ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 5,100 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്.
Post Your Comments