Latest NewsKerala

കടലില്‍ വീണ ഫുട്‌ബോള്‍ എടുക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്തെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കപ്പലങ്ങാടി കൊത്തികയില്‍ ഗിരീഷ്‌കുമാറിന്റെ മകന്‍ അക്ഷയ്(15) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് വാക്കടവ് തീരത്ത് കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കടലിലേക്ക് തെറിച്ച് വീണു. പന്തെടുക്കാനായി കടലിലിറങ്ങിയ അക്ഷയ് തിരില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.
ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button