ലോസ് ആഞ്ജലീസ്: പ്രശ്ത ഹോളിവുഡ് നടിയുംകനേഡിയന്‍ മോഡലുമായ സ്റ്റെഫാനി ഷെര്‍ക്ക്(43) ആത്മഹത്യ ചെയ്തു. ലോസ് ആഞ്ജലീസിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങിക്കിട്ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സ്റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിറാണ് മരണം സ്ഥിരീകരിച്ചത്. സ്റ്റെഫാനിയുടെ അകാലമരണത്തില്‍ താനും കുടുംബാംഗവും കടുത്ത മാനസിക സംഘര്‍ഷവും വേദനയും അനുഭവിക്കുകയാണെന്നും അവര്‍ക്ക് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നതായും ബിച്ചിര്‍ പറഞ്ഞു.
ടെലിവിഷന്‍ പരമ്പരയായ ആയ ഹാഷ്ടാഗ് ദ സീരീസിലുടെ ശ്രദ്ധനേടിയ നടിയാണ് സ്റ്റെഫാനി. സ്റ്റാര്‍ പവര്‍, വാലന്റൈന്‍ഡ് ഡേ, ലോകോ ലൗവ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ സ്റ്റെഫാനി വേഷമിട്ടിട്ടുണ്ട്.
Post Your Comments