ധര്‍മശാല•മുന്‍ ഹിമാചല്‍ പ്രദേശ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ചൗധരി വിദ്യാസാഗര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സാഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന വിദ്യാസാഗര്‍ വ്യാഴാഴ്ച രാത്രി സമാനബാദിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
മേഖലയിലെ ഒ.ബി.സി നേതാവായ വിദ്യാസാഗര്‍ നാല് തവണ കംഗ്ര അസംബ്ലി മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശാന്തകുമാര്‍, പ്രേംകുമാര്‍ ധുമാല്‍ എന്നിവര്‍ നയിച്ച സര്‍ക്കാരുകളില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് രാം താക്കൂര്‍, മുന്‍ മുഖ്യമന്ത്രിമാരായ ധുമാല്‍, ശാന്തകുമാര്‍ തുടങ്ങിയവര്‍ വിദ്യാസാഗറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments