കാൺപൂർ: സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാണ്‍പൂര്‍ വിമാനത്താവളത്തില്‍ ഇരുവരും വന്നിറങ്ങിയപ്പോള്‍ പ്രിയങ്കയെ തമാശയ്ക്ക് കളിയാക്കുന്ന വീഡിയോയാണ് രാഹുല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. “നല്ല സഹോദരനായിരിക്കേണ്ടത് എങ്ങനെയെന്നു പറഞ്ഞു തരാം. ദീര്‍ഘദൂര യാത്രകളില്‍ ചെറിയ ഹെലികോപ്റ്ററില്‍ ഒതുങ്ങിയിരുന്നാണ് എന്റെ യാത്രകള്‍. എന്നാല്‍ എന്റെ സഹോദരി ഹ്രസ്വയാത്രകളില്‍ വലിയ വിമാനത്തിലാണ് യാത്ര നടത്തുന്നതെന്നാണ്” രാഹുൽ പറയുന്നത്. പ്രിയങ്ക ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൈ തട്ടി മിണ്ടാതിരിക്കാനെന്നും പറയുന്നുണ്ട്.
വീഡിയോ കാണാം;
Post Your Comments