കോഴിക്കോട് : തെരഞ്ഞെടുപ്പ് അവലോകനത്തിനായി മുസ്ലീം ലീഗ് നേതൃയോഗം തിങ്കളാഴ്ച ചേരും. മലപ്പുറത്ത് ഒന്നരലക്ഷം വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗ് നേതൃത്വത്തിൻറെ പ്രാഥമിക വിലയിരുത്തൽ.പൊന്നാനിയിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കൂടുമെന്നും നേതാക്കൾ കണക്ക് കൂട്ടുന്നു.
20 മണ്ഡലങ്ങളിലേയും യുഡിഎഫിൻറെ സാധ്യതകൾ സംസ്ഥാന സമിതി യോഗത്തിൽ വിലയിരുത്തും. ഇതിനായി താഴെ തട്ടിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അതാത് ജില്ലകൾ യോഗത്തിന് മുന്നോടിയായി നേതൃത്വത്തിന് കൈമാറും. കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന പൊന്നാനിയിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ പൂർണമായും അനുകൂലമായതും ഒപ്പം പൊന്നാനിയിൽ ഇത്തവണ യുഡിഎഫിൽ ആഭ്യന്തര പ്രശ്‌നങ്ങളില്ലാതിരുന്നതും നേട്ടമായെന്നാണ് ലീഗ് വിലയിരുത്തൽ. മലപ്പുറത്ത് പികെ കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷം പരമാവധി ഒന്നരലക്ഷം വരെ എന്നതാണ് പ്രാഥമിക കണക്ക്.സംസ്ഥാനത്താകെ 14 മുതൽ 18 വരെ സീറ്റുകൾ യു.ഡി.എഫ് സ്വന്തമാക്കുമെന്നാണ് ലീഗ് നേതൃത്വത്തിൻറെ കണക്ക്
Post Your Comments