കായംകുളം: പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കി മന്ത്രി മേഴ്സിക്കുട്ടിയമ്മ. രാജ്യം ഫാസിസസത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ സമയത്ത് മതേതര ജനാധിപത്യ വിശ്വാസികള്‍ ഉറ്റുനോക്കുന്നത് കേരളത്തെയാണ്. ഈ സന്ദര്‍ഭത്തിൽ രാജ്യത്തിന്റെ വസ്തുതകള്‍ അറിയാതെ അദ്ദേഹം വാസ്തവ വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവന്റെ ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Post Your Comments