കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് ചെയ്തുവന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. മുന്‍പും കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സിപിഎമ്മിന്റേതെന്നും സുധാകരന് ആരോപിച്ചു. അതേസമയം കള്ളവോട്ട് വിഷയത്തില്‍ സുപ്രീം കോടതിയെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആണത്തത്തോടെ കളളവോട്ടില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറായാല്‍ കണ്ണൂരിലെ 11 നിയോജകമണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ല. മറിച്ച് സംഭവിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിക്കാന്‍ തയ്യാറാണെന്നും സുധാകരന് പറഞ്ഞു.
Post Your Comments