KeralaLatest News

ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ചയോടെ തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തും.കേരളത്തിൽ നാളെമുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.

തമിഴ്‍നാട്ടിലെ തീരദേശ ജില്ലകളായ പുതുക്കോട്ട, തഞ്ചാവൂർ, കാരയ്ക്കൽ, നാഗപട്ടണം, കാഞ്ചീപുരം എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശമുണ്ട്. കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. ഏപ്രിൽ 30, മെയ് ഒന്ന് തിയതികളിൽ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അൻപത് വർഷത്തിന് ശേഷമാണ് തമിഴ്നാട്ടിൽ ഏപ്രിൽ മാസത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button