കുവൈറ്റ്: റമസാനിൽ വൈദ്യുതി വിതരണം സുഗമമാക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി അധികൃതർ. വൈദ്യുതി വിതരണവിഭാഗം അസി.അണ്ടർസെക്രട്ടറി മുത്‌ലഖ് അൽ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി തടസം നേരിട്ടാൽ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയുണ്ടാകും. പുതുതായി സ്ഥാപിച്ച ഭവന കേന്ദ്രങ്ങളിലും ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആറ് ഗവർണറേറ്റുകളിലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ ജനറേറ്ററുകളും ഉറപ്പാക്കിയെന്നും ഏത് സാഹചര്യവും നേരിടുന്നതിന് ജീവനക്കാരെ സന്നദ്ധരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments