UAELatest NewsGulf

ദുബായിൽ വ്യാജ പാര്‍ക്കിങ് ടിക്കറ്റുണ്ടാക്കി ഉപയോഗിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

ദുബായ് : വ്യാജ പാര്‍ക്കിങ് ടിക്കറ്റുണ്ടാക്കി ഉപയോഗിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു. രണ്ട് ദിര്‍ഹത്തിന്റെ പാര്‍ക്കിങ് ടിക്കറ്റ് വ്യാജമായുണ്ടാക്കിയ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി ഉത്തരവിട്ടത്.

വ്യാജ പാര്‍ക്കിങ് ടിക്കറ്റുമായി 44കാരനായ ബംഗ്ലാദേശ് പൗരനെ മാര്‍ച്ച് നാലിനാണ് പോലീസ് പിടികൂടുന്നത്. ഇയാളുടെ പക്കലുണ്ടായിരുന്ന പാര്‍ക്കിങ് ടിക്കറ്റില്‍ തീയ്യതി തിരുത്തിയാണ് ഉപയോഗിച്ചിരുന്നത്. പാര്‍ക്കിങ് ഏരിയയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.

നാഇഫ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്..കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചുവെങ്കിലും പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുവായിരുന്നു. . പ്രതിക്ക് അപ്പീല്‍ നല്‍കുന്നതിനായി 15 ദിവസം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button