Latest NewsElection NewsNews

ശക്തനായ സ്ഥാനാർഥിയെ ആദ്യമേ പ്രഖ്യാപിച്ചു ; കൊല്ലത്ത് വിജയം ഉറപ്പെന്ന് സിപിഎം

കൊല്ലം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് സിപിഎം.
ശക്തനായ സ്ഥാനാർഥിയെയാണ് ആദ്യം തന്നെ സിപിഎം പ്രഖ്യാപിച്ചത്.60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽഡിഎഫ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ.ചവറ ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥി സിപിഎം കെ.എൻ. ബാലഗോപാൽ ലീഡ് ചെയ്യും.

എന്നാൽ ചവറയിൽ യുഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും സിപിഎം വിലയിരുത്തിയിരുന്നു.കുണ്ടറയിൽ 13,000, ഇരവിപുരത്ത് 6000, ചാത്തന്നൂരിൽ 14000, ചടയമംഗലത്ത് 15000, പുനലൂരിൽ 15000, കൊല്ലത്ത് 6000 എന്നിങ്ങനെയാകും എൽഡിഎഫ് ലീഡ് എന്നു യോഗം കണക്കുകൂട്ടി. മണ്ഡലത്തിന്റെ സിപിഎം ചുമതലയുണ്ടായിരുന്ന മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബൂത്തു കമ്മിറ്റികളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം വിലയിരുത്തൽ നടത്തിയത്.

കെ.എൻ. ബാലഗോപാൽ 4,55,000 വോട്ടു പിടിക്കുമ്പോൾ എൻ.കെ. പ്രേമചന്ദ്രനു 3,95,000 ൽ താഴെ വോട്ടേ ലഭിക്കു. ബിജെപി സ്ഥാനാർഥി കെ.വി. സാബു 80000 വോട്ടു പിടിക്കും. മുന്നണി യന്ത്രത്തിന്റെ ചിട്ടയായ പ്രവർത്തനം, പ്രേമചന്ദ്രനെതിരായ സംഘി ആരോപണം, കോൺഗ്രസ് പലയിടത്തും നിർജീവമായത് എന്നിവ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button