ഔറംഗബാദ്: കമിതാക്കള്‍ ഓടുന്ന തീവണ്ടിക്ക് മുന്നില്‍ ചാടി. പെണ്‍കുട്ടി (15) മരിച്ചു. ആണ്‍കുട്ടി (18) പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. ദൗലത്താബാദില്‍ ബുധനാഴ്ച്ചയാണ് സംഭവം. ഔറംബാദ് ഗവ. മെഡിക്കല്‍ കോളേജിലാണ് ആണ്‍കുട്ടി.
സംഭവത്തെക്കുറിച്ച് ദൗലത്താബാദ് പോലീസ് പറയുന്നതിങ്ങനെ… ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ ഇരുവരുടെയും വീടുകളില്‍ എതിര്‍ത്തതോടെ നിസാമാബാദില്‍ നിന്ന് ദൗലത്താബാദിലേക്ക് നാടുവിടുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ തിരിച്ചെത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നാണ് ഇരുവരും ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെടുത്തത്. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും.
Post Your Comments