Nattuvartha

വിവാഹസദ്യ കഴിച്ച 85 പേർക്ക് മഞ്ഞപ്പിത്തം; രോ​ഗം പകർന്നത് ജലം വഴിയെന്ന് ആരോ​ഗ്യവകുപ്പ്

വീടുകളിലും പ്രദേശങ്ങളിലുമെത്തി ബോധവത്കരണവും ശുചീകരണവും നടത്തി

ഒല്ലൂർ:വിവാഹസദ്യ കഴിച്ച 85 പേർക്ക് മഞ്ഞപ്പിത്തം , എടക്കുന്നിയിൽ നടന്ന വിവാഹസദ്യയിൽ പങ്കെടുത്ത 85-പേർക്ക് മഞ്ഞപ്പിത്തബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. ഒല്ലൂരിനടുത്ത് എടക്കുന്നി, പട്ടാണിത്തോപ്പ്, നീരോലിപ്പാടം എന്നിവിടങ്ങളിലും ചിറയ്ക്കാക്കോട്, മാടക്കത്ര എന്നിവിടങ്ങളിലുള്ളവർക്കാണ് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഇരുപത്തഞ്ചുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വധൂവരന്മാരുടെ ബന്ധുക്കളും ഉൾപ്പടെ ചികിത്സയിലാണ്.

വിവാഹ സദ്യയിൽ നൽകിയ വെള്ളത്തിൽനിന്നാണ് രോഗബാധയുണ്ടായതെന്ന്‌ അരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആരുടെയും നില ഗുരുതരമല്ല. കുറേപേർ ഭക്ഷ്യവിഷബാധയെന്ന കാരണത്താൽ ചികിത്സയിലുമുണ്ട്. ജില്ലാ ആരോഗ്യവകുപ്പ്, ഒല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം, പുത്തൂർ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും വൊളന്റിയർമാരും ജീവനക്കാരും രോഗബാധയുള്ളവരുടെ വീടുകളിലും പ്രദേശങ്ങളിലുമെത്തി ബോധവത്കരണവും ശുചീകരണവും നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button