ബെർലിൻ: ലോകത്ത് വില്ലനായി വിലസുന്ന കോവിഡ് 19 ലൈംഗിക തൊഴിലാളികളെയും പിടി മുറുക്കി. കൊറോണ വൈറസ് പകർച്ച വ്യാധിയായി പടരുന്നതിനിടയിൽ ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ വേശ്യാലയങ്ങൾ താൽക്കാലികമായി അടച്ചു.
ലൈംഗിക തൊഴിലാളികൾക്ക് കോവിഡ് 19 മൂലം വൻ ഇടിവാണ് വന്നിരിക്കുന്നത്. ഉപഭോക്താക്കളും വേശ്യാലയങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച മാത്രം 50 ശതമാനമാണ് ബിസിനസിൽ ഇടിവുണ്ടായതെന്ന് മൂന്നു മുറികളുള്ള വേശ്യാലയത്തിന്റെ നടത്തിപ്പുകാരനായ ഓറൽ ജൊഹാന്നെസ് മാർക്സ് പറഞ്ഞു. തന്റെ സ്ഥാപനത്തിലെ സ്ത്രീകളെ സാമ്പത്തികമായി ഇത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ ഭീതി മൂലം അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത് ജർമനിയിലെ 100, 000 മുതൽ 200, 000 ലക്ഷം വരെയുള്ള ലൈംഗിക തൊഴിലാളികളെയാണ്. കഴിഞ്ഞ 20 വർഷമായി ജർമനിയിൽ ലൈംഗിക തൊഴിൽ നിയമപരമാണ്. അതേസമയം, സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഈ സമയത്ത് ആളുകൾ ലൈംഗിക തൊഴിലിൽ നിന്ന് തൽക്കാലത്തേക്ക് പിൻമാറുന്നതെന്ന് മുൻ ലൈംഗിക തൊഴിലാളിയും സെക്ഷ്വൽ സർവീസ് പ്രൊവൈഡേഴ്സിന്റെ വക്താവുമായ സുസന്നെ ബ്ലീർ വിൽപ് പറഞ്ഞു.
ALSO READ: കൊറോണ ഭീതി: മലയാളികളടങ്ങുന്ന വിദ്യാര്‍ഥി സംഘം വിദേശത്ത് കുടുങ്ങി
നെതർലൻഡ്സിലും ഗ്രീസിലും പോളണ്ടിലും ലൈംഗിക തൊഴിലാളികളെ ഇത് കോവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതുവരെ, ബെർലിനിൽ മാത്രം 332 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിക്കവർക്കും രോഗബാധ ഉണ്ടായിരിക്കുന്നത് ബാറുകളിൽനിന്നും ക്ലബുകളിൽ നിന്നുമാണ്. അതേസമയം, വേശ്യാലയങ്ങളിലെ മുറികൾ കാറ്റും വെളിച്ചവും കയറുന്ന വിധത്തിൽ തുറന്നിടാനും ബെഡ് ഷീറ്റുകളും ടവ്വലുകളും ചൂടു വെള്ളത്തിൽ കഴുകാനും തൊഴിലാളികൾക്ക് ഉടമസ്ഥർ നിർദ്ദേശം നൽകി.
Post Your Comments