പാലക്കാട്: വേനല്‍മഴ പെയ്തുപോയെങ്കിലും അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നുതന്നെ. ജില്ലയിലെ പ്രധാനപ്പെട്ട ഏഴ് അണക്കെട്ടുകളിലും പരമാവധി സംഭരണശേഷിയുടെ അയലത്തുപോലും ജലനിരപ്പില്ല. ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയിലെ ബുധനാഴ്ചത്തെ ജലനിരപ്പ് 101.85 മീറ്ററാണ്. പാലക്കാട് നഗരസഭയിലെയും സമീപത്തെ ആറ് പഞ്ചായത്തുകളുടെയും ഏക കുടിവെള്ളത്തിനുളള ആശ്രയമായ മലമ്പുഴയില്‍ ഈ വേനല്‍ക്കാലത്ത് കൊടുക്കാനുള്ള വെള്ളമുണ്ട്.
ആവശ്യമെങ്കില്‍ ഭാരതപ്പുഴയിലെ കുടിവെള്ളപദ്ധതികള്‍ക്ക് കൊടുക്കാനുള്ള വെള്ളം നിലവിലുണ്ട്. ദിവസം 43 എംഎല്‍ഡി വെള്ളമാണ് കുടിവെള്ളപദ്ധതികള്‍ക്കായി മലമ്പുഴയില്‍നിന്ന് പമ്പ് ചെയ്യുന്നത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ ചെളിയടിഞ്ഞത് സംഭരണശേഷിയെ ബാധിച്ചിട്ടുണ്ട്.
മംഗലം അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 77.88 മീറ്ററാണെന്നിരിക്കെ നിലവില്‍ 66.86 മീറ്റര്‍ വെള്ളമാണുള്ളത്. വാളയാറില്‍ 193.8 മീറ്റര്‍ വെള്ളമുണ്ട്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക്‌ശേഷം പരമാവധി വെള്ളം ശേഖരിക്കാന്‍ കഴിയും. നിലവില്‍ 83.18 മീറ്റര്‍ വെള്ളമാണുള്ളത്. പരമാവധി ജലനിരപ്പാവട്ടെ 97.535 മീറ്ററാണ്. പോത്തുണ്ടിയിലെ ബുധനാഴ്ചത്തെ ജലനിരപ്പ് 92.84 മീറ്ററാണ്. പരമാധി സംഭരണശേഷി 108.204 മീറ്ററും. ചുള്ളിയാര്‍, മീങ്കര അണക്കെട്ടുകളിലും വെള്ളം കുറവാണ്.
വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്‌തെങ്കില്‍മാത്രമേ വരാനിരിക്കുന്ന ഓണത്തിന് പച്ചക്കറികൃഷിക്കും ഒന്നാംവിള നെല്‍കൃഷിക്കും ഗുണമുണ്ടാകു.
Post Your Comments