കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം പോലീസ് തിരയുന്ന ഏഴു പേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതികളെ സംബന്ധിക്കുന്ന പേരും മറ്റു വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ ചെയ്യുകയും 76 പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ്ജമാ അത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒമ്ബത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങള്‍ നടന്നത്. 250 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
Post Your Comments