ലഖ്നൗ: ഉത്തര്‍ പ്രദേശിലെ സാംബാനില്‍ ഇവിഎം സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി പരാതി. എസ്പി സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്.
ധര്‍മേന്ദ്ര യാദവ് ബദൗന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് .സ്ട്രോങ് റൂമിന്റെ സീല്‍ തകര്‍ത്ത ശേഷം ചിലര്‍ അകത്തുകടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ഇവിഎമ്മില്‍ തിരിമറി നടത്താനായി സ്ട്രോങ് റൂമിന്റെ സീല്‍ പൊട്ടിച്ചതാണെന്നും ഇതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും ധര്‍മേന്ദ്ര യാദവ് ആരോപിച്ചു. ഏപ്രില്‍ 23 നായിരുന്നു ബദൗനില്‍ തെരഞ്ഞെടുപ്പ് നടന്നത്.
സ്ട്രോങ് റൂമിന് പുറത്തുള്ള ഡോറിന്റെ നെറ്റ് വലിച്ചുപൊട്ടിച്ചതായി വ്യക്തമാണ്. അതിന്റെ വീഡിയോ ഫൂട്ടേജുകള്‍ കൈവശമുണ്ട്. മാത്രമല്ല ഗേറ്റില്‍ സ്ഥാപിച്ചിരുന്ന സീലും തകര്‍ത്ത നിലയിലാണ്. പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീലാണ് വെച്ചതെന്ന് ധര്‍മേന്ദ്ര യാദവ് പിടിഐയോട് പറഞ്ഞു.
സ്ട്രോങ്ങിന് മുന്നിലായി സ്ഥാപിച്ച സിസി ടിവി ഫൂട്ടേജുകള്‍ നോക്കിയാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.പരാതിക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ സാംബാല്‍ എഡിഎം വാതിലിന് പുറത്തുണ്ടായിരുന്ന കമ്പി വല പൊട്ടിയ നിലയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments