കൊൽക്കത്ത:നരേന്ദ്രമോദിയും അമിത്ഷായും പുതിയകാലത്തെ ദുര്യോധനനും ദുശ്ശാസനനുമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
മഹാഭാരതത്തിലെ 100 കൗരവന്മാരിൽ ആളുകൾ ഓർക്കുന്നത് ദുര്യോധനനെയും ദുശ്ശാസനനെയും ആണെന്നും അതുപോലെ സമകാലീന രാഷ്ട്രീയത്തിൽ ജനങ്ങൾക്ക് ബിജെപിയിലെ രണ്ട് അംഗങ്ങളെ മാത്രമെ അറിയൂ, അത് മോദിയും അമിത്ഷായുമാണെന്ന് സീതാറാം യെച്ചൂരി പരിഹസിച്ചു.
തെരഞ്ഞെടുപ്പ് റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെയും യെച്ചൂരി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് തൃണമൂൽ കോൺഗ്രസും ബിജെപിയമെന്ന് യെച്ചൂരി പറഞ്ഞു ലോക്സഭാ തെരഞ്ഞടുപ്പിൽ ഉത്തർപ്രദേശും മഹരാഷ്ട്രയും കഴിഞ്ഞാൽ 42 സീറ്റുകളുള്ള പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് വളരെ നിർണ്ണായകമാണ്.
Post Your Comments