Latest NewsElection NewsIndia

നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വാരണാസി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വാരണാസി കളക്ടറേറ്റിലാണ് പത്രിക സമർപ്പിച്ചത്. പത്രികയിൽ ഒപ്പുവെക്കുന്നത് നാലുപേരാണ്.സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കർ പട്ടേൽ ,അദ്ധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവർത്തകൻ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയിൽ ഒപ്പുവെച്ചവർ.

മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി പ്രമുഖ നേതാക്കളും പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്രികയിൽ മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെയ്ക്കാത്തത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.മെയ് 19 നാണ് വാരണാസിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button