Latest NewsIndia

നീരവ് മോദിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇങ്ങനെ

ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മെയ് 24 വരെ നീരവ് മോദിയുടെ കസ്റ്റഡി കോടതി നീട്ടി.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ മാര്‍ച്ച് 20-നാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായത്.

ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button