പൈപ്പിന്‍ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ സോളോഹിറ്റ് ഒരുക്കിയ നീരജ് മാധവ് വീണ്ടും നായകനാകുന്നു. ഗൗതമന്റെ രഥം എന്ന സിനിമയിലാണ് നീരജ് വീണ്ടുമെത്തുന്നത്. നവാഗതനായ ആനന്ദ് മേനോനാണ് തിരക്കഥയും സംവിധാനവും. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കായി വിനീത് ശ്രീനിവാസന്‍ പങ്കുവച്ചു.
ഗൗതമന്റെ രഥത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറും പൂനം റഹീമും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഗൗതമന്റെ രഥത്തിനു പുറമെ ‘കാ’ എന്ന പേരിലൊരു ചിത്രംകൂടി നീരജ് മാധവിന്റേതായി ഒരുങ്ങുന്നുണ്ട്. രജീഷ് ലാല്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയുന്നത്.
അതേസമയം, നീരജിന്റെ സഹോദരന്‍ നവനീത് മാധവ് ആദ്യമായി സംവിധാനംചെയ്യുന്ന ‘എന്നിലെ വില്ലനി’ലും നായകന്‍ നീരജ് തന്നെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. സഹോദരന്‍തന്നെ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നായകനായതിന്റെ ത്രില്ലില്ലാണ് താനെന്ന് നീരജ് പറഞ്ഞിരുന്നു.
മലയാളസിനിമാ ലോകത്ത് സഹനടനായും നായകനായും വ്യക്തിമുദ്ര പതിപ്പിച്ച യുവതാരമാണ് നീരജ് മാധവ്.
സപ്തമശ്രീ തസ്‌കരാഃ, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഊഴം, ലവുകശ, ഒരു മെക്‌സിക്കന്‍ അപാരത, അള്ളു രാമേന്ദ്രന്‍ എന്നീ ചിത്രങ്ങളില്‍ നീരജിന്റെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു.
Post Your Comments