ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് ജോജു ജോര്‍ജ്. മികച്ച അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും സിനിമാ പ്രേഷകരുടെ ഇഷ്ടതാരമാണ് ജോജു. ഇത്തവണ ജോജു ജോര്‍ജിന് കൂട്ടായി വാഹന ലോകത്തെ ഒരു സൂപ്പര്‍സ്റ്റാര്‍ കൂടിയുണ്ട്.
നേരത്തെ മോളിവുഡിലെ ആദ്യ റാംഗ്ലര്‍ സ്വന്തമാക്കിയ നടന്റെ ഏറ്റവും പുതിയ വാഹനം മിനികൂപ്പര്‍ എസ് ആണ്. ബ്രിട്ടീഷ് ഐതിഹാസിക ബ്രാന്‍ഡായ മിനിയുടെ ഏറ്റവും പ്രശസ്ത മോഡലുകളിലൊന്നാണ് കൂപ്പര്‍ എസ്. മിനി കൂപ്പര്‍ എസിന്റെ മൂന്നു ഡോര്‍ പെട്രോള്‍ പതിപ്പാണ് ജോജു സ്വന്തമാക്കിയത്. 1998 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 189 ബിഎച്ച്പി കരുത്തുണ്ട്. ഏകദേശം 30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
https://www.instagram.com/p/BwqmlknB8ZT/?utm_source=ig_embed
Post Your Comments