ചെന്നൈ : തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്ന സ്വാമി കമ്മീഷന്റെ നടപടികൾക്ക് സ്റ്റേ. ജയലളിതയെ ചികിൽസിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രി നൽകിയ ഹർജിയിലാണ് കോടതി സ്റ്റേ വന്നത്.
കമ്മീഷന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്താണ് ഹർജി. അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അപ്പോളോ ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യവുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി പ്രതികൂല നിലപാടാണ് സ്വീകരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണകാരണം സംബന്ധിച്ച് വ്യക്തമായ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ പറഞ്ഞിരുന്നു.
Post Your Comments