ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ എറിഞ്ഞിട്ട് മുംബൈ ഇന്ത്യൻസ്. എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന 44ആം മത്സരത്തിൽ 46 റൺസിനാണ് ചെന്നൈയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 155 റൺസ് മറികടക്കാൻ ധോണി ഇല്ലാതെ ഇറങ്ങിയ സൂപ്പർ കിങ്സിനു കഴിഞ്ഞില്ല.17.4 ഓവറിൽ 109 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തി മലിംഗയും രണ്ട് പേരെ വീതം പുറത്താക്കി ക്രുനാലും, ബുംറയുമാണ് ചെന്നൈയെ വീഴ്ത്തിയത്.
Undefeated at the Chepauk since 2010 ?
#OneFamily #CricketMeriJaan #MumbaiIndians #CSKvMI @ImRo45 pic.twitter.com/gs3PRUa4wH— Mumbai Indians (@mipaltan) April 26, 2019
അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതും(67), എവിന്‍ ലെവിസിനു(32)മാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഡികോക്ക്(15), ക്രുനാല്‍(1) എന്നിവര്‍ പുറത്തായി. ഹര്‍ദികും(18 പന്തില്‍ 23) പൊള്ളാര്‍ഡും(12 പന്തില്‍ 13) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി സാന്റ്നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Bad day with the willow at the #AnbuDen! Lions up for the pounce back challenge! #WhistlePodu #Yellove #CSKvMI ?? pic.twitter.com/wa4Ntg42fj
— Chennai Super Kings (@ChennaiIPL) April 26, 2019
ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് 16പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 14പോയിന്റുമായി തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.
Captain @ImRo45 played an important 67 (48) on a tricky wicket which gave @mipaltan a winning score ?
He is the Man of the Match for #CSKvMI pic.twitter.com/LGG381qj7D
— IndianPremierLeague (@IPL) April 26, 2019
.@mipaltan climb up the table and move back into the top 2 ?#VIVOIPL pic.twitter.com/Re9oiB7Slx
— IndianPremierLeague (@IPL) April 26, 2019
Post Your Comments