Cricket

ഹെലികോപ്റ്റര്‍ ഷോട്ടിന് പ്രചോദനം ധോണിയല്ല:റിയാന്‍ പരാഗ്

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ ഹെലികോപ്റ്റര്‍ ഷോട്ട് ആദ്യം കളിച്ച ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിയാണ് പ്രചോദനമെന്നും ഈ ഷോട്ട് കളിക്കുന്നവരെല്ലാം പറയാറുമുണ്ട്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം റിയാന്‍ പരാഗിന്റെ പ്രചോദനം ധോണിയല്ലത്രെ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന് വിജയം സമ്മാനിച്ചത് 17കാരനായ പരാഗിന്റെ ഇന്നിംഗ്‌സായിരുന്നു. 47 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ പുറത്തായ പരാഗ് രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും അടിച്ചു. ഇതില്‍ ഒരു സിക്‌സ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

ആ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ തനിക്ക് ധോണിയല്ല പ്രചോദനമെന്ന് മത്സരശേഷം പരാഗ് പറഞ്ഞു. ഞാന്‍ വെറുതെ അടിച്ചുവെന്നേയുള്ളു. അതിന് പിന്നില്‍ ആരുടെയും പ്രചോദനമില്ല. അത് ഞാന്‍ പരിശീലിക്കാറുമില്ല. മത്സരത്തിലെ സാഹചര്യത്തിന് അനുസരിച്ച് കളിച്ചുപോയതാണ്.

ഷോട്ട് ബോള്‍ പ്രതീക്ഷിച്ചാണ് ഞാന്‍ ക്രീസില്‍ നിന്നത്. എന്നാല്‍ എനിക്കുനേരെ വന്നത് ലെംഗ്ത് ബോളായിരുന്നു. അത് ആ രീതിയില്‍ കളിച്ചു. അല്ലാതെ അതിന് പിന്നില്‍ പ്രചോദനങ്ങളൊന്നുമില്ല. അതിനുവേണ്ടി തയാറെടുപ്പുകളും നടത്തിയിട്ടില്ലെന്നുംപരാഗ് പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മത്സരത്തില്‍ 32 പന്തില്‍ 47 റണ്‍സെടുത്ത പരാഗ് ആണ് ഒരുഘട്ടത്തില്‍ അസാധ്യമെന്ന് കരുതിയ ലക്ഷ്യത്തിലേക്ക് രാജസ്ഥാനെ എത്തിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button