ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ്ഫ്.ഷെരീ സുപ്രീം കോടതിയില്‍. ജയിലില്‍ കഴിയുന്ന തനിക്ക് ചികിത്സയ്ക്കായി വിദേശത്തേയ്ക്കുപോകാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് .ഷെരീഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് മാര്‍ച്ച് 26 ന് രാജ്യത്തിനുള്ളില്‍ ചികിത്സ തേടാന്‍ ഷെരീഫിന് സുപ്രീം കോടതി ആറാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ ഈ ജാമ്യ ഉത്തരവില്‍ ഭേദഗതിവരുത്തണമെന്നാവശ്യപ്പെട്ടാണ് .ഷെരീഫിന്റെ അഭിഭാഷകനായ ഖവാജാ ഹാരീസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്.ഷെരീഫിനെ വിദേശത്തു ചികിത്സതേടനുള്ള അനുമതി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഴിമതിക്കേസില്‍ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഷെരീഫ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഷെരീഫ് കോട് ലഖ്പത് ജയിലിലാണ്.
Post Your Comments