ദുബായ്: പാര്‍ക്കിംഗ് ടിക്കറ്റില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദേശിയെ സസ്‌പെന്‍ഡ് ചെയ്തു. ഇയാളെ മൂന്ന് മാസത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാര്‍ക്കിംഗ് ഫീസില്‍ നിന്നും രക്ഷപ്പെടാനായി 44കാരനായ ബംഗ്ലാദേശീ യുവാവ് തന്റെ ടിക്കറ്റിലെ തീയ്യതി മാറ്റിയതോടെയാണ് സംഭവം പുറത്തെത്തുന്നത്.
നാഇഫ് പോലാസ് സ്‌റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഡിഫന്റ്‌സിന്റെ കാറിലാണ് ടിക്കറ്റ് നിക്ഷേപിച്ചത്. അതിലെ തിയ്യതി മാറ്റിയതോടെയാണ് സംഭവം പുറത്തായത്. കോടതി ഇദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവിട്ടു. കൂടാതെ 15 ദിവസങ്ങള്‍ക്കുള്ളില്‍ കേസില്‍ പ്രതിക്ക് അപ്പീല്‍ നല്‍കാന്‍ കഴിയും.
Post Your Comments