തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കാത്തവര്‍ ഉണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക. നാളെ മുതല്‍ 29 വരെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ല. വൈദ്യുതി ബോര്‍ഡിന്റെ ഡേറ്റ സെന്റര്‍ നവീകരണം നാളെ വൈകീട്ട് ഏഴ് മുതല്‍ 29ന് രാവിലെ ഏഴ് വരെ നടത്തുന്നതിനാല്‍ ആ സമയത്ത് ഓണ്‍ലൈനായോ ഫ്രണ്ട്സ്, അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ല. ബോര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല.
ഈ സമയത്തു വൈദ്യുതി സംബന്ധമായ പരാതി പരിഹരിക്കുന്നതിനു സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണം. ഉപയോക്താക്കള്‍ക്കു 0471-2514668/ 2514669 / 2514710 എന്നീ നമ്ബറുകളിലും ബന്ധപ്പെടാം. ബോര്‍ഡിന്റെ പ്രവര്‍ത്തന നിര്‍വഹണത്തിനു സഹായിക്കുന്ന മറ്റു സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളും ഈ സമയത്തു ലഭിക്കില്ല.
Post Your Comments