KeralaLatest News

ഉദ്യോഗസ്ഥര്‍ക്ക് ഉറക്കഗുളിക ചേര്‍ത്ത ചായ നല്‍കി തടവുചാടാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറക്കഗുളിക ചേര്‍ത്ത ചായ നല്‍കിയ ശേഷം തടവുചാടാന്‍ ശ്രമം. കണ്ണൂര്‍ ജില്ലാ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാ് തടവുകാര്‍ ചായയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയത്. ഉദ്യോഗസ്ഥരെ മയക്കിയ ശേഷം ജയില്‍ ചാടാനാണ് ഇവര്‍ പദ്ധതിയിട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അന്നേ ദിവസം അടുക്കളയില്‍ ജോലിക്കായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേരെയാണ് നിയോഗിച്ചിരുന്നത്. ഇവര്‍ ജയില്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ചായയില്‍ ഉറക്കഗുളിക ചേര്‍ക്കുകയായിരുന്നു. ഈ സമയം നാല് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ മൂന്ന് പേര്‍ക്ക് ചായനല്‍കി, മറ്റൊരു ഉദ്യോഗസ്ഥന്‍ ഉറക്കത്തിലായിരുന്നു. ചായകുടിച്ചതോടെ ഉദ്യോഗസ്ഥര്‍ മയങ്ങുകയും താക്കോല്‍ കരസ്ഥമാക്കിയ തടവുകാര്‍ പ്രധാന ഗേറ്റിനടുത്തേയ്ക്ക് പുറത്തുപോകാനായി നടക്കുന്നതും സി.സി.ടിവിയിലുണ്ട്. എന്നാല്‍ ഇതേ സമയം ചായ കുടിക്കാതിരുന്ന ഉറക്കത്തിലായിരുന്ന ഉദ്യോഗസ്ഥന്‍ ഉണരുകയും ഇവരെ കാണുകയും ചെയ്തതോടെയാണ് ജയില്‍പുള്ളികളുടെ പദ്ധതി പൊളിഞ്ഞത്.

ചായകുടിച്ച ഒരു ഉദ്യോഗസ്ഥന് അസ്വസ്ഥതയുണ്ടായതോടെ ഡോക്ടറെ സമീപിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന് കരുതിയത്. എന്നാല്‍ സംഭവ ദിവസം അടുക്കളയില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചായയില്‍ വെളുത്തപോടി ചേര്‍ക്കുന്നത് കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button