ജോധ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ധൃതരാഷ്ട്രരാണെന്ന് ബിജെപി. ജോധ്പുര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മകന്‍ വൈഭവ് ഗെലോട്ടിന്റെ വിജയം ഉറപ്പുവരുത്താനുള്ള അദ്ദേഹത്തിന്റെ നിരന്തരശ്രമം കണ്ടാണ് ബിജെപി വക വിശേഷണം ലഭിച്ചിരിക്കുന്നത്.
ബിജെപി എംപിയും കേന്ദ്ര കൃഷി സഹമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത്താണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വൈഭവിന്റെ മുഖ്യഎതിരാളി. അതേസമയം സ്വന്തമായി രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാത്ത വൈഭവ് അച്ഛന്റെ പേര് പണയം വച്ചാണ് വോട്ട് ചോദിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. വൈഭവ് ഗെലോട്ടിന്റെ വിജയത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ ഗെഹ്ലോട്ട് ഉപയോഗിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതും പോരാഞ്ഞ് സംസ്ഥാന മുഖ്യമന്ത്രി മകനായി ഡോര്‍ ടു ഡോര്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ജോഢ്പൂരിലെ ഗഹ്ലോട്ടിന്റെ പ്രചാരണം കോണ്‍ഗ്രസും എടുത്തുപറയുന്നുണ്ട്. പൊതുപരിപാടികളില്‍ പങ്കെടുത്തും മകന് വോട്ട് ചെയ്യണമെന്ന് കൂട്ട എസ്എംഎസ് അയച്ചും അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
മകനായി ഗെഹ് ലോ്്ട്ട് അയച്ച സന്ദേശങ്ങളില്‍ ചിലത് ഇങ്ങനെയാണ്.
‘സുഹൃത്തുക്കളേ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഭവ് ഗെലോട്ടിന് നിങ്ങളുടെ അനുഗ്രഹങ്ങളും വോട്ടുകളും ആവശ്യമാണ്. വ്യക്തിപരമായി നിങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ കഴിഞ്ഞില്ലെങ്കിലും, വൈഭവിന്റെ വിജയം ഉറപ്പിക്കാന്‍ വോട്ടുചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’
:’ ജോലി സമ്മര്‍ദത്തിനിടയില്‍ നിങ്ങളെ നേരിട്ട് കാണാന്‍ കഴിയാഞ്ഞതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു പക്ഷേ ഈ തെരഞ്ഞെടുപ്പ് വൈഭവിനോ അശോക് ഗെലോട്ടിനോ വേണ്ടിയല്ല. ഇത് ജനാധിപത്യത്തെ രക്ഷിക്കാനാണ്, അശോക് ഗെലോട്ട്. ‘
ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ബിജെപി മുഖ്യമന്ത്രിയെ പുത്രവാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രര്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് പോലും പറയുമെന്ന് തോന്നുന്നില്ല.
Post Your Comments