വയനാട്: നായ്ക്കട്ടി സ്‌ഫോടനത്തില്‍ ദുരൂഹത. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ് ഒരു ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും കണ്ടെത്തിയത്.സ്‌ഫോടനത്തില്‍ ബെന്നി ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്. നായ്ക്കട്ടി സ്വദേശിയായ അംല നാസര്‍, ബെന്നി എന്നിവരാണ് മരിച്ചത്.
ബത്തേരി-മൈസൂര്‍ ദേശീയപാതയ്ക്ക് സമീപം നായ്ക്കട്ടിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അംലയുടെ വീട്ടില്‍ വച്ചാണ് സ്‌ഫോടനമുണ്ടായത്. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.15 ഓടെയാണ് വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി ഗ്രാമത്തെ നടുക്കിയ ദുരന്തം. മുന്‍പ് നായ്ക്കട്ടിയില്‍ ഫര്‍ണ്ണീച്ചര്‍ ഷോപ്പ് നടത്തിയിരുന്നു മൂലങ്കാവ് സ്വദേശി ബെന്നി.
കുടുംബ സുഹൃത്തായ ബെന്നി സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് നാസറിന്റെ വീട്ടിലെത്തി പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും ശരീര ഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലാണ്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Post Your Comments